കോവിഡാനന്തര സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

 

ആർദ്രം സാന്ത്വന പരിപാലന കേന്ദ്രത്തിന്റേയും കെ എം എസ് ആർ എയുടേയും സംയുക്താഭിമുഖ്യത്തിൽ കോവിഡാനന്തര സൗജന്യ മെഡിക്കൽ ക്യാമ്പ് എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹാളിൽ നടന്നു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

കൂടൽമാണിക്യം ദേവസ്വം പ്രസിഡണ്ട് യു പ്രദീപ് മേനോൻ, കെ എം എസ് ആർ എ ജില്ല കമ്മിറ്റി അംഗം ഗോകുൽദാസ് പതാരത്ത്, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുകുമാരൻ, ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം സെക്രട്ടറി ടി എൽ ജോർജ്ജ്, പി എ രാമാനന്ദൻ, എ എസ് ഗിരീഷ്, ഒ എൻ അജിത് കുമാർ, അശോകൻ കൂനക്കാംപ്പിള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

സംഘാടക സമിതി ചെയർമാനും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രാജേഷ് അശോകൻ സ്വാഗതവും കൺവീനർ ടി ആർ ഭുവനേശ്വരൻ നന്ദിയും പറഞ്ഞു.

തുടർന്ന് “കോവിഡും കോവിഡാനന്തര രോഗങ്ങളും” എന്ന വിഷയത്തെ കുറിച്ച് ഡോ സതീഷ് ക്ലാസ്സ് അവതരിപ്പിച്ചു.

ക്യാമ്പിൽ നൂറ്റി അമ്പതോളം കോവിഡാനന്തര രോഗികളെ ഡോക്ടർമാർ പരിശോധിച്ചു.

ഡോ സതീഷ്, ഡോ അനന്തു, ഡോ മഞ്ജുള, ഡോ ബെബറ്റോ, ഡോ ജുബിൽ ദേവ് എന്നിവർ രോഗികളെ പരിശോധിച്ചു.

കെ എം എസ് ആർ എ തയ്യാറാക്കിയ ഫാർമസിയിൽ നിന്നും രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.

രാവിലെ പത്തു മണി മുതൽ ഒരു മണി വരെയായിരുന്നു ക്യാമ്പ്.