ഇരിങ്ങാലക്കുടയിൽ കുടിവെള്ള വിതരണത്തിന് കാലതാമസം നേരിട്ടേക്കാം

 

നവംബർ 23ന് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കരുവന്നൂർ പമ്പ് ഹൗസിലെ ട്രാൻസ്ഫോമർ കത്തിയതിനാൽ രണ്ട് ദിവസം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ പമ്പിങ് ഉണ്ടായിരുന്നില്ല.

പ്രശ്നം താൽക്കാലികമായി പരിഹരിച്ച് പമ്പിങ് പുനസ്ഥാപിച്ചിട്ടുണ്ട്.

ഇതിനെ തുടർന്ന് കുടിവെള്ള വിതരണം നടത്തുന്ന ക്രമീകരണത്തിൽ വ്യതിയാനം സംഭവിച്ചതിനാൽ കുടിവെള്ള വിതരണത്തിന് കാലതാമസം നേരിട്ടേക്കാമെന്ന് ഇരിങ്ങാലക്കുട ജല അതോറിറ്റി പൊതുജനാരോഗ്യ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.