ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിലേക്കു സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച എഫ് ആർ വി യുടെ ഫ്ളാഗ് ഓഫ് ചടങ്ങ് ഈ മാസം 27 ന്

 

ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിലേക്കു സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (എഫ് ആർ വി) ന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിക്കും.

നവംബർ 27 ന് ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുട അഗ്നിരക്ഷാനിലയത്തിൽ വച്ചായിരിക്കും ഫ്ളാഗ് ഓഫ് നടത്തുക.