“കാർമ്മൽ മെലഡി” അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

വി കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും, വി എവു പ്രാസ്യമ്മയുടെയും വിശുദ്ധ പദപ്രഖ്യാപനത്തിന്റെ നിലക്കാത്ത ഓർമ്മക്കായി ഇരിങ്ങാലക്കുട സി എം സി ഉദയ പ്രൊവിൻസ് സംഘടിപ്പിച്ച “കാർമൽ മെലഡി 2021” ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് ദാനചടങ്ങ് സംഘടിപ്പിച്ചു.

ഉദയ പ്രൊവിൻഷ്യൽ ഹൗസിൽ കൂടിയ യോഗത്തിൽ ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറൽ റവ മോൺ ജോയ് പാലിയേക്കര ചടങ്ങ് ഉൽഘാടനം ചെയ്തു.

ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ സി ഡോ വിമല സി എം സി അധ്യക്ഷത വഹിച്ചു.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ “അന്തരീക്ഷം” (ഫാ ഷെൽബിൻ റാഫേൽ), “കൈവിടാതെ” (സിനോജ് ജോസ്), “ഗോൾഡ് ഫിഷ്” (സജി എരുമപ്പെട്ടി), സ്പെഷ്യൽ ജൂറി അവാർഡ് “ഉണർവ്” (ഫാ ലിജോ ജോസ് മണിമലക്കുന്നേൽ) എന്നീ ഷോർട്ട് ഫിലിമുകൾക്കും, മികച്ച തിരക്കഥ (ഫാ ലിജോ ജോസ് മണിമലക്കുന്നേൽ), മികച്ച ക്യാമറ (അഖിൽ വിനായക് ), മികച്ച എഡിറ്റിംഗ് (സജി എരുമപ്പെട്ടി ), മികച്ച സംവിധായകൻ (ജാക്സൺ പ്രിൻസ്), മികച്ച നടൻ (സിജോ ഔസേപ്പ് ), മികച്ച നടി (ജിൻസി ജോസഫ്) എന്നിവർക്ക് സർട്ടിഫിക്കറ്റും, ക്യാഷ് അവാർഡും, ട്രോഫിയും നൽകി ആദരിച്ചു.

പ്രേം പ്രകാശ് ലൂയിസ് മത്സരത്തിൽ പങ്കെടുത്ത ഷോർട്ട് ഫിലിമുകളെ കുറിച്ചുള്ള അവലോകനം നടത്തി.

ഉദയ മീഡിയ കൗൺസിലർ സി ഫ്ലവററ്റ് സ്വാഗതവും, സി ധന്യ നന്ദിയും അർപ്പിച്ചു.