ഭാരതീയ വിദ്യാഭവനിൽ ‘സാമുദായിക സൗഹാർദ്ദ വാരം’ ആചരിച്ചു

ഐക്യത്തിന്റെയും സാമുദായികമൈത്രിയുടെയും പ്രാധാന്യം വിളംബരം ചെയ്തുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘സാമുദായിക സൗഹാർദ്ദ വാരം’ ഓഫ്‌ലൈനായി വിവിധ പരിപാടികളോടെ ആചരിച്ചു.

ചെയർമാൻ സുരേന്ദ്രൻ, വൈസ് ചെയർമാൻ നന്ദകുമാർ, സെക്രട്ടറി രഘുനാഥൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ എന്നിവർ നേതൃത്വം നൽകി.

സ്കൂളിലെ കലാധ്യാപകരാണ് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയത്.

9,11 ക്ലാസിലെ വിദ്യാർത്ഥികൾ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.

നൃത്തങ്ങൾ, സംഗീതം തുടങ്ങിയ വർണാഭമായ പരിപാടികളാൽ ജാതിമതവർഗവർണഭേദമന്യേ മനുഷ്യരെല്ലാവരും ഒന്നാണെന്നുള്ള സന്ദേശം പകർന്നു നൽകാൻ വാരാചരണത്തിനു കഴിഞ്ഞു.