റാങ്ക് ജേതാവ് വന്ദന ഗോപിയെ ആദരിച്ചു

 

ആനന്ദപുരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പതിനേഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എ പൊളിറ്റിക്കൽ സയൻസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വന്ദന ഗോപിയെ വാർഡ് മെമ്പർ നിത അർജുനന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആദരിച്ചു.

വാർഡ് പ്രസിഡൻ്റ് എൻ ആർ സുരേഷ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എബിൻ ജോൺ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിതിൻ, റിജോൺ, പ്രവർത്തകരായ ഗോഡ്‌വിൻ, സുധീർ എന്നിവർ പങ്കെടുത്തു.