ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും വെബിനാറും സംഘടിപ്പിക്കും 

നവംബർ 26 ഭരണഘടനാ ദിനത്തോടനുബന്ധിച്ചു “വി 4 ചാലക്കുടി”യുടേയും, “ഭരണഘടയും മൂല്യങ്ങളും പഠനകളരി”യുടേയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു.

ഓൺലൈൻ ആയി നടത്തുന്ന ക്വിസ് മത്സരത്തിലേക്ക് നവംബർ 25ന് 4 മണി വരെ പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

നവംബർ 26ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന ക്വിസ് മത്സരത്തിന്റെ പഠനഭാഗം 25 ന് വൈകീട്ട് രജിസ്റ്റർ ചെയ്തവരുടെ ഗ്രൂപ്പിൽ പരസ്യപ്പെടുത്തുന്നതാണ്.

പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്ന ക്വിസ് മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപയും, 3000 രൂപയും, 2000 രൂപയും ഫലകവും നൽകുന്നതാണ്.

26ന് രാത്രി 8.30ന് ഓൺലൈൻ വെബിനാറിൽ “കില” കൺസൾട്ടന്റ് പി വി രാമകൃഷ്ണൻ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൺവീനർ സണ്ണി എം കപിക്കാട്ട് എന്നിവർ പ്രഭാഷണം നടത്തും.

രജിസ്റ്റർ ചെയ്യുവാനുള്ള നമ്പർ 8547371890.