വർഷങ്ങളായി തരിശായി കിടന്നിരുന്ന കൃഷിഭൂമിയിൽ കേരള കർഷക സംഘം കൃഷിയിറക്കി

കാട്ടൂർ പഞ്ചായത്തിലെ പൊഞ്ഞനത്ത് വർഷങ്ങളായി തരിശായി കിടന്നിരുന്ന ഒരു ഏക്കറോളം വരുന്ന കൃഷിഭൂമിയിൽ കേരള കർഷകസംഘം കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി.

കേരള കർഷകസംഘം ജില്ലാ സെക്രട്ടറിയും, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി കെ ഡേവിസ് മാസ്റ്റർ വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കാട്ടൂർ പഞ്ചായത്ത്‌ പതിമൂന്നാം വാർഡ് മെമ്പർ രമാഭായ് ടീച്ചർ ആദ്ധ്യക്ഷത വഹിച്ചു.

കർഷകസംഘം ഏരിയ സെക്രട്ടറി ടി ജി ശങ്കരനാരായണൻ, കാട്ടൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി എം കമറുദ്ദീൻ, ടി വി ലത, സി പി ഐ (എം) കാട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി വി വിജീഷ്, കർഷക സംഘം കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി കിരൺ എന്നിവർ ആശംസകൾ നേർന്നു.

കർഷകസംഘം പഞ്ചായത്ത്‌ സെക്രട്ടറി മനോജ്‌ വലിയപറമ്പിൽ സ്വാഗതവും, കണ്ണൻ മുളങ്കര നന്ദിയും പറഞ്ഞു.

പൊയ്യാറ ദിവാകരൻ്റെ മകൻ പ്രേംചന്ദ് ആണ് സ്ഥലം സൗജന്യമായി കൃഷി ചെയ്യുന്നതിനായി നൽകിയത്.