ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരുടെ 1982-83 ബെൽഗം കൂട്ടായ്മ വടകരയിൽ കൂടി ചേരുന്നു

കേരളത്തിന്‌ അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരുടെ 1982-83 ബെൽഗം കൂട്ടായ്മ വടകരയിൽ കൂടി ചേരുന്നു.

കോളറ, ചിക്കൻ ഗുനിയ, നിപ്പ മുതൽ കോവിഡ് 19 വരെയുള്ള കേരളത്തെ പിടിച്ചുകുലുക്കിയ ആരോഗ്യ പ്രശ്നങ്ങളിൽ കേരളത്തെ ലോകശ്രദ്ധ നേടിത്തന്ന 1982-83 ബാച്ച് ആരോഗ്യ പ്രവർത്തകർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 39 വർഷത്തെ ഇടവേളക്ക് ശേഷം വടകരയിൽ ഒത്തു കൂടുന്നു.

പഴയതും, പുതിയതുമായ ആരോഗ്യ പ്രശ്ങ്ങൾ, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ, സൗഹൃദകൂട്ടായ്മ എന്നിവ വടകര ഇരിങ്ങൂർ പാർക്കിൽ ക്രാഫ്റ്റ് വില്ലേജിൽ നവംബർ 30 ചൊവ്വാഴ്ച സംഗമിക്കും.

സ്വാഗതസംഗത്തിന് വേണ്ടി പവിത്രൻ തൃശൂർ, ജയേന്ദ്രൻ പയ്യനൂർ, പ്രേമൻ, സുരേഷ്, സലിജ, ഹേമലത, മോഹനൻ വടകര എന്നിവർ നേതൃത്വം നൽകും.