അതിജീവനം പരിശീലന പരിപാടി

സംസ്ഥാനത്തെ സ്കൂളുകൾ നീണ്ട ഇരുപത് മാസങ്ങൾക്ക് ശേഷം തുറന്നു പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം, യൂണിസെഫുമായി സഹകരിച്ച് നടപ്പാക്കുന്ന “അതിജീവനം ” ബി ആർ സി തല പരിശീലന പരിപാടി ഇരിങ്ങാലക്കുട ബി ആർ സി ഹാളിൽ വെച്ച് നടന്നു.

ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം സി നിഷ പരിശീലനം ഉദ്ഘാടനം ചെയ്തു.

അധ്യാപകരായ പി എസ് ശ്രുതി, വി രാജലക്ഷ്മി എന്നിവർ ക്ലാസുകൾ നയിച്ചു.