അതിദരിദ്രരെ കണ്ടെത്തൽ : വാർഡ്തല ക്ലസ്റ്റർ പരിശീലനങ്ങൾ നാളെ സമാപിക്കും

അടുത്ത അഞ്ച് കൊല്ലം കൊണ്ട് സംസ്ഥാനത്ത് അതി ദരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടുന്നതിൻ്റെ ഭാഗമായുള്ള വാർഡ്തല ജനകീയ സമിതികളുടെ ക്ലസ്റ്റർ പരിശീലനം നാളെ (നവം 25 ) സമാപിക്കും.

നഗരസഭ കൗൺസിൽ ഹാൾ, കരുവന്നൂർ പ്രിയദർശിനി ഓഡിറ്റോറിയം എന്നിവിടങ്ങളിലായിട്ടായിരുന്നു പരിശീലനം.

പരിശീലനത്തിന് കില ബ്ലോക്ക് കോ-ഓർഡിനേറ്റർ വി ഭാസുരാംഗൻ, വി കെ ശ്രീധരൻ, ഉണ്ണികൃഷ്ണൻ, റിസോഴ്സ് പേഴ്സൺമാരായ അഡ്വ എം പി ജോർജ്, ഹരി ഇരിങ്ങാലക്കുട, റഷീദ് കാറളം, സുനിത മുരളീധരൻ, വിഷ്ണു, സിന്ധു എന്നിവർ നേതൃത്വം നൽകി.