ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന് 

കഥകളി എന്ന കേരളീയ കലാരൂപത്തെ കാലദേശങ്ങൾക്കുമപ്പുറം കൈപിടിച്ചുയർത്തിയ മഹാനായ കലാകാരൻ പത്മശ്രീ ഡോ കലാമണ്ഡലം ഗോപിയാശാന് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസൻ പുരസ്കാരം സമ്മാനിച്ചു.

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പ്രസിഡണ്ടു് യു മധുസൂദനൻ, സെക്രട്ടറി ഡേവിസ് കരപ്പറമ്പിൽ, മററു ഡയറക്ടർമാർ എന്നിവർക്കൊപ്പം റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ മേജർ ജനറൽ പി വിവേകാനന്ദൻ, അസിസ്ററന്റ് ഗവർണർ ഡേവിസ് പറമ്പി, ജി ജി ആർ ഫ്രാൻസിസ് കോക്കാട്ട് എന്നിവർ ചടങ്ങിൽ സന്നിഹിതായിരുന്നു.