ഇന്ധന വില വർധനയ്ക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ഇന്ധന വില വർധനയ്ക്കെതിരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി അധ്യക്ഷത വഹിച്ചു.

മുൻ കെ പി സി സി നിർവ്വാഹക സമിതി അംഗം എം പി ജാക്സൺ ധർണ ഉദ്ഘാടനം ചെയ്തു.

ഡി സി സി സെക്രട്ടറിമാരായ സോണിയ ഗിരി, സോമൻ ചിറ്റേത്ത്, സതീഷ് വിമലൻ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, ബൈജു കുറ്റിക്കാടൻ, എ എൽ അലോഷ്, ജനപ്രതിനിധികൾ, ബൂത്ത്‌ പ്രസിഡണ്ടുമാർ, പോഷകസംഘടന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.