പതിനെട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ് : യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

 

ഇരിങ്ങാലക്കുട നഗരസഭ പതിനെട്ടാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ച യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മുൻ നഗരസഭാ ചെയർപേഴ്‌സണും, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറും, മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ തോമസ് കോട്ടോളി, മണ്ഡലം ട്രഷറർ ജോസ് മാമ്പിള്ളി, മുൻ കൗൺസിലർ ഗീത ബിനോയ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്ഥാനാര്‍ത്ഥി മിനി ജോസ് ചാക്കോള നന്ദി രേഖപ്പെടുത്തി.

ഡേവിസ് ഷാജു, സണ്ണി മുരിങ്ങത്തുപറമ്പിൽ, ജോസ് മുണ്ടോക്കാരൻ എന്നിവർ നേതൃത്വം നൽകി.