ഇന്ധനവില വർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണം : സി പി ഐ (എം)

 

വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന വിലവർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ (എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഠാണാ പൂതക്കുളം മൈതാനിയിൽ പ്രതിഷേധ സമരം നടത്തി.

പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ സമരം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കെ സി പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫ കെ യു അരുണൻ, കെ പി ദിവാകരൻ, ഉല്ലാസ് കളക്കാട്ട്, അഡ്വ കെ ആർ വിജയ, കെ കെ സുരേഷ് ബാബു, ടി ജി ശങ്കര നാരായണൻ, വിഷ്ണു പ്രഭാകരൻ, ലത ചന്ദ്രൻ, അനീഷ്, കെ എ ഗോപി എന്നിവർ പ്രസംഗിച്ചു.

ഏരിയാ സെക്രട്ടറി വി എ മനോജ്കുമാർ സ്വാഗതവും, ഡോ കെ പി ജോർജ്ജ് നന്ദിയും പറഞ്ഞു.

രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ നടത്തിയ പ്രതിഷേധ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഏരിയയിലെ 14 ലോക്കൽ കമ്മിറ്റികളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരാണ് സമര വേദിയിലേക്ക് പ്രകടനമായി എത്തിയിരുന്നത്.