കെ റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം : ഗാന്ധി ദർശൻ വേദി

 

 

വളരേയേറെ പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നതും, കൃഷിഭൂമി ഇല്ലാതാക്കുന്നതും, കേരളത്തെ തന്നെ നെടുകെ വെട്ടി മുറിക്കുന്നതുമായ “കെ റെയിൽ ” പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് കേരളപ്രദേശ് ഗാന്ധിദർശൻ വേദി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം ആർ രഞ്ജി, സി എം ഉണ്ണികൃഷ്ണൻ, എം മുർഷിദ്, എ സി സുരേഷ്, പി കെ ജിനൻ, എം ഒ ജോൺ, പി കെ ശിവൻ എന്നിവർ പ്രസംഗിച്ചു.