ഡിസ്ട്രിക്ട് സ്കിൽ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു

 

ഡിസ്ട്രിക്ട് സ്കിൽ ഡെവലപ്മെന്റ് കമ്മിറ്റി തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കെ എ എസ് ഇ)എന്ന ഏജൻസിയുമായി സഹകരിച്ച് തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് തൃശ്ശൂർ ജില്ലയിൽ ഒരു ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

തൃശ്ശൂർ ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് വിവിധമേഖലകളിൽ വിദഗ്ദ്ധ തൊഴിലാളികളെ ആവശ്യമുണ്ടെങ്കിൽ ഈ ജോബ് ഫെയറിൽ പങ്കെടുക്കാവുന്നതാണ്.

പ്രസ്തുത ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള മുകുന്ദപുരം, ചാലക്കുടി താലൂക്കിലെ വ്യവസായ (എം എസ് എം ഇ) വാണിജ്യസ്ഥാപനങ്ങൾ കൂടുതൽ വിവരങ്ങൾക്കായി മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു

നമ്പർ : 9 4 4 6 8 0 7 2 5 4