ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെയും സെന്റ് വിൻസെന്റ് ഡി ആർ സി ഹോസ്പിറ്റലിന്റെയും സംയുക്ത സഹകരണത്തോടുകൂടി സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

സെന്റ് വിൻസെന്റ് ഡി ആർ സി ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനകർമ്മം ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ എം ഡി ഇഗ്നെഷ്യസ് നിർവഹിച്ചു.

ഡോ നദീറ ബാനു ഡയബറ്റിക് ഫൂട്ട് കെയർ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നടത്തി.

ഡിസ്ട്രിക്ട് സെക്രട്ടറി പോൾ തോമസ് മാവേലി, സി എസ് എം പ്രൊവിൻഷ്യൽ സുപ്പീരിയർ സി ജെയ്ൻ മേരി, ക്ലബ് സെക്രട്ടറി ബിജു ജോസ് കൂനൻ, പെജക്റ്റ് കമ്മിറ്റി ചെയർമാൻ കെ എൻ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പിൽ സെന്റ് വിൻസെന്റ് ഡി ആർ സി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.

ട്രഷറർ ഡോ ജോൺ പോൾ സ്വാഗതവും, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി സുമ തോമസ് നന്ദിയ്യും പറഞ്ഞു.

ഡോക്ടർ കൺസൾടേഷൻ, ബ്ലഡ് ഷുഗർ ടെസ്റ്റ്, സിറം ക്രിയാറ്റിനിൻ ടെസ്റ്റ്, എച് ബി എ 1സി ടെസ്റ്റ്, ന്യൂറോപ്പതി ടെസ്റ്റ് തുടങ്ങിയ സൗജന്യ സേവനങ്ങൾ പ്രസ്തുത ക്യാമ്പിൽ നൽകി.