കെ എസ്‌ ഇ ബി റിക്രൂട്ട്മെന്റ്: വ്യാജ പ്രചരണം

തിരുവനന്തപുരം : കെ എസ്‌ ഇ ബി യിൽ പുതിയ വിജ്ഞാപനം എന്ന ശീർഷകത്തിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് അധികൃതർ അറിയിച്ചു.

കെ എസ്‌ ഇ ബി യിലെ എല്ലാ നിയമനങ്ങളും പി എസ്‌ സി മുഖേനയാണ് നടത്തുന്നത്.

ഇതിനു പുറമേ സ്പോർട്സ് ക്വാട്ടയിൽ നിയമനം നേരിട്ട് നടക്കുന്നുണ്ട്.

2021ലെ സ്പോർട്സ് ക്വോട്ട നിയമനത്തിനുള്ള വിജ്ഞാപനം കെ എസ്‌ ഇ ബി വെബ് സൈറ്റിൽ കാണാം.

മറ്റു പ്രചരണങ്ങൾ എല്ലാം വ്യാജമാണെന്നും വ്യാജപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.