കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാർ അന്തരിച്ചു

ബംഗളൂരു : കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാർ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുട‌ർന്നായിരുന്നു അന്ത്യം.

രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് കാർഡിയാക് അറസ്റ്റുണ്ടായത്.

തുടർന്ന് ഉടൻ ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.

പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു.

കന്നഡ സിനിമയിലെ പവര്‍ സ്റ്റാര്‍ എന്നാണ് പുനീത് അറിയപ്പെടുന്നത്.

അപ്പു (2002) എന്ന ചിത്രത്തിലൂടെ പുനീത് നായകനായി, അതിനുശേഷം അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിച്ചിരുന്നു.

അഭി, വീര കന്നഡിഗ, അജയ്, അരസു, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ യുവരത്‌നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.