വനിതാ സംവരണ ബിൽ പാസ്സാക്കുക: സി പി ഐ

ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ പാസാക്കുക, ലിംഗസമത്വം ലിംഗനീതി ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി പി ഐ നടത്തുന്ന ദേശീയ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ബഹുജന സദസ്സ് സംഘടിപ്പിച്ചു.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

കേരള മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ശോഭന മനോജ് അധ്യക്ഷത വഹിച്ചു.

സി പി ഐ മണ്ഡലം സെക്രട്ടറി പി മണി, ജില്ലാ കൗൺസിൽ അംഗം എം ബി ലത്തീഫ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ അനിത രാധാകൃഷ്ണൻ സ്വാഗതവും ഷംല അസീസ് നന്ദിയും പറഞ്ഞു.

കെ കെ ശിവൻ, കെ എസ് പ്രസാദ്, വി ആർ രമേഷ്, എ ജെ ബേബി, പി ആർ സുന്ദരൻ, പി കെ രാജൻ, വി കെ സരിത, ലത സഹദേവൻ, പ്രിയ സുനിൽ, അൽഫോൺസ തോമാസ് എന്നിവർ നേതൃത്വം നൽകി.