ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ആനന്ദപുരം: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും മുരിയാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള രണ്ടാമത്തെ തിരുവന്തപുരം RCC ഡോക്ടർമാരു സംഘം നയിക്കുന്ന കാൻസർ രോഗനിർണയ ക്യാംപ് ആനന്ദപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി നളിനി ബാലകൃഷ്ണൻ ബ്ലോക്ക് മെമ്പർ അഡ്വ. മനോഹരൻ പഞ്ചായത്ത് മെമ്പർമാരായ ജോൺസൺ, ശാന്ത വൽസൺ, മോളി ജേക്ക്ബ്,ജസ്റ്റിൻ അജിത രാജൻ,ഡോ പ്രഭു ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ക്യാംപിൽ 175 പേർ പങ്കെടുത്തു.