പെരിഞ്ഞനം ആർ എം വി എച്ച് എസ് സ്കൂളിൽ 2020-21 അദ്ധ്യയനവർഷത്തെ വിക്ടറി ഡേ ആഘോഷിച്ചു

100% വിജയത്തോടൊപ്പം 33 ഫുൾ എ പ്ലസ് കളും, ഇരുപത് 9 എപ്ലസ് കളുമായി പെരിഞ്ഞനം ആർ വി എച്ച് എസ് ചരിത്രവിജയം നേടിയതിന്റെ ഓൺലൈൻ വിജയാഘോഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

കൈപ്പമംഗലം നിയോജക മണ്ഡലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ വിജയികളെ അനുമോദിച്ചു.

പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത് മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബി ബീബ സ്വാഗതം ആശംസിച്ചു .

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ മുഖ്യപ്രഭാഷണം നടത്തി.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയയും മറ്റ് ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും കുട്ടികളെ അനുമോദിച്ച് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ബൈജു നന്ദി പറഞ്ഞു.

തുടർന്ന് നടന്ന അധ്യാപകരുടെ ആശംസകളും കുട്ടികളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവെക്കലും കലാപരിപാടികളും വിജയ ആഘോഷത്തിന് മാറ്റു കൂട്ടി.