കലാകാരൻമാർക്കൊരു കൈത്താങ്ങുമായി വീണ്ടും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകർ

കോവിഡ് മൂലം ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റും നർത്തകനുമായ ശ്രീകുമാറിൻ്റെ വീട് പുകസ ടൗൺ യൂണിറ്റ് പ്രസിഡൻ്റ് കെ ജി സുബ്രമണ്യൻ, സെക്രട്ടറി കെ എച്ച് ഷെറിൻ അഹമ്മദ്, വൈസ് പ്രസിഡൻ്റ് ദീപ ആൻറണി,കെ ആർ വിനി, അർഷക് അഹമ്മദ്, അമൻ അഹമ്മദ് എന്നിവർ സന്ദർശിച്ചു.

കലയുമായി ബന്ധപ്പെട്ട് അദ്ദേഹം ഏർപ്പെട്ട് പോന്നിരുന്ന വിവിധ തൊഴിൽമേഖലകളിലെ പ്രതിസന്ധികളെ കുറിച്ച് നേരിട്ട് മനസ്സിലാക്കുകയും നിത്യ ജീവിതത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ കൈമാറുകയും ചെയ്തു.

നൃത്തത്തിനോടുള്ള അദ്ദേഹത്തിൻ്റെ അടങ്ങാത്ത അഭിനിവേശത്തിന് വേദികൾ സജ്ജമാക്കുന്നതിനുള്ള എല്ലാവിധ പിന്തുണകളും നൽകുകയും ചെയ്തു.