ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന് നൂറുമേനി ഡിസ്റ്റിംഗ്ഷൻ വിജയം

ഐ സി എസ് ഇ ക്ലാസ് 10 ബോർഡ് തല പരീക്ഷയിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഡിസ്റ്റിങ്ഷനോടുകൂടിയ വിജയം.

ഐ എസ് സി ക്ലാസ് 12 ൽ 100 മേനി ഫസ്റ്റ് ക്ലാസ് വിജയവും ക്ലാസ് 10 ൽ മുഴുവൻ കുട്ടികളും ഡിസ്റ്റിംഗ്ഷനോടെ വിജയവും നേടി.

16 വിദ്യാർഥികൾ ഫുൾ A+ ന് അർഹരാവുകയും ആഗ്നസ് റീജോ പാറയിൽ, സെയിൻ സാന്ദ്ര കെ എസ് എന്നിവർ 99% മാർക്കോടെ സ്കൂൾ ടോപ്പേഴ്‌സാകുകയും ചെയ്തു.

45 വിദ്യാർഥികളിൽ 34 പേര് ഗ്രേഡ്-1ഉം ,11 പേര് ഗ്രേഡ് -2ഉം കരസ്‌ഥമാക്കി.

ക്ലാസ് 12 -ൽ, 100 മേനി ഫസ്റ്റ് ക്ലാസ് വിജയം നേടിയവരിൽ 2 വിദ്യാർഥികൾ ഫുൾ A+ ന് അർഹരാവുകയും കെവിൻ സെബാസ്റ്റ്യൻ 97% മാർക്കോടെ സ്കൂൾ ടോപ്പറാവുകയും, 11 പേര് ഗ്രേഡ്- 1 നേടുകയും 5 പേര് ഗ്രേഡ്-2 ന് അർഹരാകുകയും ചെയ്തു.