ശാസ്ത്രാവബോധത്തിലൂന്നിയതാകണം വിദ്യാഭ്യാസം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ഗൂഗിൾ മീറ്റിലൂടെ നടന്നു.

മേഖലാ പ്രസിഡണ്ട് റഷീദ് കാറളത്തിന്റെ അദ്ധ്യക്ഷതയിൽ രണ്ട് ദിവസമായി നടന്ന സമ്മേളനം പരിഷത്ത് മുൻ പ്രസിഡണ്ടും കേന്ദ്രനിർവാഹക കമ്മിറ്റി അംഗവുമായ ടി.ഗംഗാധരൻ മാഷ് ഉദ്ഘാടനം ചെയ്തു.

കൊറോണ വൈറസ് കോവിഡ് 19 രണ്ടാം തരംഗവും അതിപ്രസരമായി പടർന്നു പിടിച്ചു കൊണ്ടിരിമ്പോൾ ലോകരാജ്യങ്ങൾ ഒന്നടക്കം ഇന്ന് ശാസ്ത്രത്തിന്റെ പുതിയ ലോകത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന കാത്തിരിപ്പിന്റെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പല രീതിയിലുള്ള പരിസ്ഥിതി ചൂഷണം മൂലം കാലവസ്ഥ വ്യതിയാനത്തേയും ആകോള താപനത്തേയും അന്തരീക്ഷ മലിനീകരണത്തേയും ക്ഷണിച്ചു വരുത്തുകയാണ്. വരും തലമുറയുടെ ആവാസസ്ഥലം കൂടിയാണ് ഭൂമി. പരിസ്ഥിതി സംരക്ഷണവും ശാസ്ത്രാവബോധത്തിലൂന്നിയ വിദ്യാഭ്യാസവും വിദ്യാർത്ഥികളിലൂടെ വളർത്തിയെടുക്കണം. അതിന് പൊതുസമൂഹവും മാതൃകയാവുകയാണ് വേണ്ടത്. എക്കാലത്തും പരിഷത്തിന്റെ പ്രവർത്തനം ഇത്തരത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്.

ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ സംഘടനാ രേഖ അവതരിപ്പിച്ചു.

അന്ധവിശ്വസ ചൂഷണത്തിനെതിരെ നിയമനിർമ്മാണം നടപ്പിലാക്കുക, മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങളിലേക്ക് ബോധവത്ക്കരണം നൽകുക, ഷൺമുഖം കനാൽ സംരക്ഷിച്ച് ജലസംഭരണം ഉറപ്പുവരുത്തുക, ലക്ഷദ്വീപിനെ സംരക്ഷിക്കുകയും തനിമ നിലനിർത്തുകയും ചെയ്യുക എന്നീ പ്രമേയങ്ങൾ സമ്മേളനം അവതരിപ്പിച്ചു.

പരിഷത്തിന്റെ നാഡീ കേന്ദ്രങ്ങളായിരുന്ന എം.കെ.ചന്ദ്രൻ മാഷ്, സി.ജെ.ശിവശങ്കരൻ മാഷ് എന്നിവർക്കായുള്ള സമർപ്പണത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്.

സംസ്ഥാന പ്രസിഡണ്ട് എ.പി.മുരളി,
മേഖലാ സെക്രട്ടറി അഡ്വ: പി.പി.മോഹൻദാസ് കെ.മായ ടീച്ചർ, കെ.കെ.ഭാനുമതി, ഒ.എൻ.അജിത്കുമാർ, വി.ഡി.മനോജ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് ദീപ ആന്റണി, സെക്രട്ടറി എ.ടി. നിരൂപ്, ട്രഷറർ റഷീദ് കാറളം എന്നിവരെ തെരഞ്ഞെടുത്തു.