ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ്‌ എക്സിക്യൂട്ടീവ് യോഗം

 

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഭാഗമായി അനുകൂല്യവിഭജനത്തിലെ 80:20 എന്ന വിവേചനപരമായ അനുപാതത്തോടൊപ്പം 2008, 2011, 2015 വർഷങ്ങളിലെ സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി വിധി കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ്‌ എക്സിക്യൂട്ടീവ് യോഗം സ്വാഗതം ചെയ്തു.

യോഗം യൂണിറ്റ് ഡയറക്ടറും വികാരിയച്ചനുമായ റവ. ഫാ. പയസ് ചിറപ്പണത്ത്‌ ഉദ്ഘാടനം ചെയ്തു.

കോടതി വിധി വേഗം പ്രാബല്യത്തിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാവണമെന്ന് വികാരിയച്ചൻ ആവശ്യപ്പെട്ടു.

കോടതി വിധി നടപ്പിലാക്കുന്നതിനായി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ എത്രയും വേഗം കൊണ്ടുവരണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് ഡേവിസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷേർളി ജാക്സൺ, ട്രെഷർ വിൻസൺ കോമ്പാറക്കാരൻ, വൈസ്. പ്രസിഡന്റ് ബേബി ജോയ്, ജോയിന്റ് സെക്രട്ടറി വർഗീസ് ജോൺ, ജോഷി എടതിരുത്തിക്കാരൻ, ഓമന ജോഷി എന്നിവർ പ്രസംഗിച്ചു.