ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം ശിവരാത്രി – പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി.

ഇരിങ്ങാലക്കുട: ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കം കുറിച്ചു. ഇന്ന് നടന്ന സാംസ്കാരിക സമ്മേളനം ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ ഏഴീക്കോട്മന ശശി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ശബരിമല, ചെട്ടിക്കുളങ്ങര ക്ഷേത്രം മുൻ മേൽശാന്തി ബ്രഹ്മശീ എടവന ദാമോദരൻ പോറ്റി അനുഗ്രഹ പ്രഭാഷണം നടത്തി,സിനിമാ നടി മാളവിക മേനോൻ മുഖ്യാധിതിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ, ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് നളിൻ ബാബു എസ്. മേനോൻ,സെക്രട്ടറി പി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.