ഇന്നലെ രാത്രിയിൽ ഇരിങ്ങാലക്കുടയിൽ പെയ്തത് ഈ സീസണിലെ ഏറ്റവും കൂടിയ മഴ

ഇരിങ്ങാലക്കുട : കഴിഞ്ഞ ഒറ്റ ദിവസം ഇരിങ്ങാലക്കുടയിൽ പെയ്തിറങ്ങിയത് ഈ സീസണിലെ ഏറ്റവും കൂടിയ മഴ.

147.0 മില്ലി മീറ്റർ മഴ, കഴിഞ്ഞ ദിവസം പെയ്തത് 30.6 എം എം മഴ മാത്രമായിരുന്നു. 2018 പ്രളയകാലത്ത് ആഗസ്റ്റ് 15 ന് പെയ്ത 186.5 എം എം റെക്കോർഡ് മഴയാണ് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്.

24 മണിക്കൂറിൽ 115.6 എം എം മുതൽ 204.4 എം എം വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ശനിയാഴ്ച തൃശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 40 കി മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.