സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; പലയിടങ്ങളിലും സ്ഥിതി ഗുരുതരം

സംസ്ഥാനത്ത് കടൽക്ഷോഭം അതിരൂക്ഷമാണ്. തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. നൂറിൽ അധികം വീടുകളിൽ വെള്ളം കയറി.

ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. കൊടുങ്ങല്ലൂരില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കൊവിഡ് രോഗവ്യാപനം കാരണം പലരും വീടൊഴിയാന്‍ വിസമ്മതിച്ചു.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും മടിക്കാട്ടി. പലരും ബന്ധുവീടുകളില്‍ അഭയം തേടുകയായിരുന്നു.

കടല്‍ വെള്ളത്തെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച ജിയോ ബാഗുകള്‍ക്കു മീതെ വെള്ളം ഇരമ്പിയെത്തി. ഇതുവരെ 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.