ചേലൂരിൽ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ചേലൂർ: ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ബസ്സിൽ എതിരെ നിന്ന് വന്നിരുന്ന സ്കൂട്ടറിൽ തട്ടി സ്കൂട്ടർ യാത്രക്കാരന് പരിക്ക്. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട വെള്ളികുളങ്ങര റൂട്ടിൽ ഓടുന്ന പി.ജി ബസ്സ് ആണ് അപകടത്തിൽ പെട്ടത്, ബസ്സിന്റെ മുൻവശത്തെ ഗ്ലാസ്സ് തകർന്നു സ്കൂട്ടറിനു കാര്യമായ കേട്പ്പാട് സംഭവിച്ചിട്ടുണ്ട്.