
ഇരിങ്ങാലക്കുട; ക്രൈസ്തവ സഭയിൽ അമ്പത് ദിവസത്തെ വലിയ നോമ്പിന് തുടക്കമായി ഇന്ന് വിഭൂതി തിരുനാൾ ആചരിക്കുന്നു.
സെന്റ്. തോമസ് കത്തീഡ്രൽ ദേവാലയത്തിൽ രാവിലെ 6 മണിക്ക് നടന്ന തിരുകർമ്മങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമ്മികത്വം നൽകി, ദിവ്യബലിയും, വചന സന്ദേശവും ഉണ്ടായിരുന്നു. ആദിമ സഭയിൽ നോമ്പിന് ചാക്കുടുത്ത് ചാരം പൂശി പ്രാർത്ഥിച്ച് ഒരുങ്ങിയിരുന്നതിന്റെ പ്രതീകമായി ചാരം കൊണ്ട് നെറ്റിയിൽ കുരിശും,വിശ്വാസികൾക്ക് ധരിക്കുന്നതിനായി ചരടിൽ കോർത്ത കുരിശും നൽകി. സെന്റ്.തോമസ് കത്തീഡ്രൽ വികാരി റവ.ഫാ.ആൻറു ആലപ്പാടൻ,അസി.വികാരിമാരായ ഫാ.മിൽട്ടൻ തട്ടിൽ, ഫാ.അജോ പുളിക്കൻ, ഫാ.ഫെമിൻ ചിറ്റിലപ്പിള്ളി, സെക്രട്ടറി ഫാ.അനൂപ് കോലങ്കണ്ണി എന്നിവർ തിരുകർമ്മക്കളിൽ സഹകാർമ്മികത്വം വഹിച്ചു.