കുഞ്ഞു ഹൃദയങ്ങളെ സംരക്ഷിക്കാന്‍ സോഷ്യല്‍ ആക്ഷന്റെ ലിറ്റില്‍ ഹാര്‍ട്ട് പദ്ധതി


ഇരിങ്ങാലക്കുട: ഹൃദയ സംബന്ധമായ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമായി രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ ലിറ്റില്‍ ഹാര്‍ട്ട് പദ്ധതി. രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് ഡയറക്ടര്‍ ഫാ.വര്‍ഗീസ് കോന്തുരുത്തി അറിയിച്ചു.

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയുടെയും ഹാര്‍ട്ട് ബീറ്റ്സ് ട്രോമാകെയര്‍ കേരളയുടെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. 1 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കായിട്ടാണ് പദ്ധതി.

ഇതോടനുബന്ധിച്ച് 20ന് രാവിലെ 10 മുതല്‍ 4 വരെ സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഡിറ്റോറിയത്തില്‍ സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് സംഘടിപ്പിക്കും. നൂതനമായ പരിശോധനാ മാര്‍ഗങ്ങളിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ കണ്ടു പിടിക്കുന്നതിന് ക്യാമ്പില്‍ സൗകര്യമുണ്ടായിരിക്കും. പങ്കെടുക്കുന്നവരില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ഇത് ചെയ്തു കൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480-2826990