ഡോ സുമതി അച്യുതന് “വിഷണറി ലീഡർ അവാർഡ്”

ദില്ലിയിലെ സെൻ്റർ ഫോർ എജുക്കേഷൻ ഗ്രോത്ത് & റിസർച്ച് ഏർപ്പെടുത്തിയിട്ടുള്ള 2021ലെ “വിഷണറി ലീഡർ” അവാർഡിന് കൊടുങ്ങല്ലൂർ ശാന്തിനികേതൻ ഇൻ്റർനാഷണൽ സ്കൂൾ ഡയറക്ടർ ഡോ സുമതി അച്യുതൻ അർഹയായി.

ഏപ്രിൽ 19ന് ദില്ലി ഷാംഗ്രില ഹോട്ടലിൽ നടത്താനിരുന്ന പതിനാലാമത് രാഷ്ട്രീയ പുരസ്കാർ ചടങ്ങ് കോവിഡ് വ്യാപനത്തെ തുടർന്ന് വെർച്വലായി മാറ്റിയിട്ടുണ്ട്.

കൊടുങ്ങല്ലൂർ ഗവ കെ കെ ടി എം കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ കെ കെ ടി എം സീഡ്സിൻ്റെ പ്രസിഡണ്ടു കൂടിയാണ് ഡോ സുമതി അച്യുതൻ.