രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം 131 എംഎൽഎമാർക്ക്

കേരളത്തിൽനിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്ക്‌ തെരഞ്ഞെടുപ്പ്‌ 30ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം 131 എം എൽ എമാർക്ക്‌.

140 പേരിൽ നാല്‌ പേര്‌ മരിക്കുകയും മൂന്ന്‌ പേർ രാജിവെക്കുകയും ചെയ്‌തു. രണ്ട്‌ പേർക്ക്‌ വോട്ടവകാശവുമില്ല. 33 ആദ്യവോട്ട്‌ കിട്ടുന്നവർ തെരഞ്ഞെടുക്കപ്പെടും. നിലവിലെ കക്ഷിനില അനുസരിച്ച്‌ എൽഡിഎഫിന്‌ രണ്ടുപേരെയും യുഡിഎഫിന്‌ ഒരാളെയും വിജയിപ്പിക്കാം. അതോടെ യുഡിഎഫിന്‌ ഒരംഗത്തെ നഷ്‌ടപ്പെടും.