കോവിഡ് വ്യാപനം കൂടിയാൽ 144 പ്രഖ്യാപിക്കും; നിയന്ത്രണം ശക്തമാക്കി

കേരളത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ ജില്ലാകലക്ടര്‍മാര്‍ക്ക് ഇന്നുമുതല്‍ 144 പ്രഖ്യാപിക്കാം. ഇഫ്താര്‍വിരുന്നുകള്‍ കഴിവതും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇനിയൊരുത്തരവുണ്ടാകുംവരെ ഇതിന് പ്രാബല്യമുണ്ടാകും.

എ സി ഉള്ള സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കണം. ബസുകളിൽ ആളുകള്‍ നിന്നു യാത്രചെയ്യുന്നത് ഒഴിവാക്കണം. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സിവിൽ സപ്ലൈസും മില്‍മയും ചേർന്ന് ഹോം ഡെലിവറി സംവിധാനം ഒരുക്ക‌ും.

എല്ലാആശുപത്രികളിലും ഐസിയു സംവിധാനം ശക്തിപ്പെടുത്താനും , ഓക്സിജന്റേയും ആന്റിവൈറല്‍ മരുന്നുകളുടേയും ലഭ്യത ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്