വിഷു പടക്ക ചന്ത ഉദ്ഘാടനം നിർവഹിച്ചു.

 

കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിന് കീഴിൽ ആരംഭിച്ചിട്ടുള്ള വിഷു പടക്ക ചന്തയുടെ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് ഇ ബി അബ്ദുൾ സത്താർ നിർവഹിച്ചു.

പടക്ക ചന്തയിൽ നിന്നും ബർമ്മ, അയ്യൻ, ചാമ്പ്യൻ, ശ്രീ കാളീശ്വരി എന്നീ പ്രമുഖ കമ്പനികളുടെ ഗുണനിലവാരമുള്ള കമ്പിത്തിരി, മത്താപ്പൂ – മേശാപ്പൂ, തലചക്രം മുതലായവ ആവശ്യാനുസരണം നിശ്ചിത വിലയ്ക്ക് ലഭിക്കുമെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.

ബാങ്ക് ഡയറക്ടർമാരായ ആന്റു ജി ആലപ്പാട്ട്, ജൂലിയസ്സ് ആന്റണി, ജോമോൻ വലിയവീട്ടിൽ, എം ജെ റാഫി, കിരൺ ഒറ്റാലി, മധുജ ഹരിദാസ്, സുലഭ മനോജ്, സെക്രട്ടറി ടി വി വിജയകുമാർ എന്നിവർ പങ്കെടുത്തു.