വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം : സർവ്വകക്ഷി യോഗം വിളിക്കണമെന്ന് എം പി ജാക്സൺ

വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജലനിധി പദ്ധതി കാര്യക്ഷമമാക്കുന്നതിനും വേണ്ടി പഞ്ചായത്ത്‌ ഭരണ സമിതി ഉടനെ സർവ്വ കക്ഷി യോഗം വിളിക്കണമെന്ന് കെ പി സി സി നിർവ്വാഹക സമിതി അംഗം എം പി ജാക്സൺ അഭിപ്രായപ്പെട്ടു.

ഈ പ്രശ്നം ഉന്നയിച്ച് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.

ധർമ്മജൻ വില്ലാടത്തു മുഖ്യ പ്രഭാഷണം നടത്തി.

ഷംസു വെളുത്തേരി, അനിൽ മന്ത്തുരുത്തി, എ ചന്ദ്രൻ, എം ആർ രാംദാസ്, കെ എച്ച് അബ്ദുൽ നാസർ, കെ എസ് അബ്ദുല്ലക്കുട്ടി, എം ബി അന്നാസ്, ഗഫൂർ മുളംപറമ്പിൽ, വി എ നാസർ, എം എം എ നിസാർ, റസിയ അബു, മല്ലിക ആനന്ദൻ, പഞ്ചായത്ത്‌ മെമ്പർമാരായ നസീമ നാസർ, എം എച്ച് ബഷീർ, കെ കൃഷ്ണകുമാർ, മഞ്ജു ജോർജ്ജ്, ജാസ്മി ജോയ് എന്നിവർ നേതൃത്വം നൽകി..