കണ്ണൂര്‍ മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു ;കൂത്തുപറമ്പിൽ ഇന്ന് ഹർത്താൽ

പെരിങ്ങത്തൂര്‍ : പുല്ലൂക്കര മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ (21) മരിച്ചു.

ഇന്നലെ വൈകുന്നേരമാണ് മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനയെും ഒരു സംഘം ആളുകൾ ബോംബെറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബോംബേറില്‍ ഒരു സ്ത്രീക്കും പരിക്കുണ്ട്.

അക്രമത്തിന് പിന്നില്‍ സി പി എം ആണെന്ന് യുഡിഎഫ് ആരോപിച്ചു.കൊലപാതകത്തിൽ പ്രതിഷേധിച്ചു കൂത്തുപറമ്പിൽ ഹർത്താലിന് യൂ ഡി എഫ് ആഹ്വാനം ചെയ്തു.