പ്രൊഫ ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊമ്പടിയിൽ പൊതുയോഗം ചേർന്നു

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊമ്പടിഞ്ഞാമാക്കൽ സെന്ററിൽ പൊതുയോഗം ചേർന്നു.

പൊതുയോഗം എൽ ഡി എഫ് കൺവീനർ എ വിജയ രാഘവൻ ഉൽഘാടനം ചെയ്തു.

ചടങ്ങിൽ എം ബി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, പ്രൊഫ കെ യു അരുണൻ എം എൽ എ, ഉല്ലാസ് കളക്കാട്ട്, പി മണി , സന്ധ്യ നൈസൺ, കെ ആർ ജോജോ, ടി സി അർജ്ജുനൻ, ഐ എം ബാബു, ബിന്ദു ഷാജു, പാപ്പച്ചൻ വാഴപ്പിള്ളി, യു കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

എം എസ് മൊയ്തീൻ സ്വാഗതവും, ബിന്നി തോട്ടാപ്പിള്ളി നന്ദിയും പറഞ്ഞു.