എൻ എസ് എസ്സിൻ്റെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങുന്നു : കെ പി എം എസ്

 

എൻ എസ് എസ്സിൻ്റെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ സർക്കാർ കീഴടങ്ങുകയാണെന്ന് കെ പി എം എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബൈജു കലാശാല പറഞ്ഞു.

വെളളാങ്ങല്ലൂർ യൂണിയൻ സുവർണ്ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം തമസ്കരിച്ച സാമൂഹ്യ ജീർണ്ണതകളെ ചെറുത്ത് തോൽപ്പിക്കേണ്ട പുരോഗമന പ്രസ്ഥാനങ്ങൾ യാഥാസ്ഥിതികത്തോട് സന്ധി ചെയ്യുന്നത് അപകടമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ, സന്തോഷ് ഇടയിലപ്പുര, പി വി അയ്യപ്പൻ, ആശാ ശ്രീനിവാസൻ, സരിത ശശി, ബാബു തൈവളപ്പിൽ, എൻ വി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് പി എ അജയഘോഷ് റിട്ടേണിങ്ങ് ഓഫീസറായിരുന്നു.

സംഘടനയുടെ പുതിയ ഭാരവാഹികളായി ശശി കോട്ടോളി (പ്രസിഡണ്ട് ), പ്രേംജിത്ത് പൂവത്തുംകടവിൽ, എൻ വി ഹരിദാസ് (വൈസ് പ്രസിഡണ്ടുമാർ), സന്തോഷ് ഇടയിലപ്പുര (സെക്രട്ടറി), എം സി ശിവദാസൻ, ബാബു തൈവളപ്പിൽ (അസിസ്റ്റന്റ് സെക്രട്ടറിമാർ) പി വി അയ്യപ്പൻ (ഖജാൻജി) എന്നിവരടങ്ങുന്ന ഇരുപത്തി ഒന്നംഗ കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.

സമ്മേളനത്തിന് മുന്നോടിയായി കൊടിമര പതാക ജാഥകൾ സംഘടിപ്പിച്ചു.

എം ബി ബി എസ് ബിരുദം നേടിയ ശില്പ വേണുവിനെയും, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ നീലാഞ്ജന ഷാജിയേയും ചടങ്ങിൽ ആദരിച്ചു.

എം സി സുനന്ദകുമാർ സ്വാഗതവും, കെ കെ സുരേഷ് നന്ദിയും പറഞ്ഞു.