കൊടുങ്ങല്ലൂരിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനു വഴിവെട്ടി യുഡിഎഫ് സ്ഥാനാർഥി.

 

കൊടുങ്ങല്ലൂർ: പ്രവർത്തകരെ പരമാവധി നിരത്തിലിറക്കിയുള്ള മുന്നണിയുടെ ശക്തിപ്രകടനമായിരുന്നു ഇന്നത്തെ റോഡ് ഷോ.

മുൻപ് മാളയിലും അന്നമനടയിലും സമാനായ റോഡ് ഷോകൾ സംഘടിപ്പിച്ചായിരുന്നു യുഡിഎഫ് മണ്ഡലത്തിലെ കരുത്തു കാട്ടിയത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ വ്യക്തമായ സ്വാധീനവും, ഇടവും ഉറപ്പിക്കാൻ എം.പി ജാക്ക്സണ് കഴിഞ്ഞു. ഇടതു തരംഗമെന്നു പൊതുവെ വിലയിരുത്തപ്പെട്ട മണ്ഡലത്തിൽ വ്യക്തമായ സ്വാധീനം ഉറപ്പിച്ചാണ് എം. പി ജാക്‌സന്റെ പ്രചരണം തുടരുന്നത്.

നാളെയും മറ്റന്നാളും കൂടുതൽ വോട്ടർമാരെയും നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കുമെന്നു എന്ന് എം പി ജാക്ക്സൺ പറഞ്ഞു. വലിയ ആത്മവിശ്വസം ഉണ്ടെന്നും സ്ഥാനാർഥി വ്യക്തമാക്കി.