കൊടുങ്ങല്ലൂരിനെ ഇളക്കി മറിച്ച് എം.പി ജാക്സന്റെ റോഡ് ഷോ

 

കൊടുങ്ങല്ലൂർ : തെരഞ്ഞെടുപ്പ് പ്രെചരണത്തിന്റെ അവസാനഘട്ടത്തോടനു ബന്ധിച്ചാണ് യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിലുടനീളം വാഹനപ്രചരണ ജാഥ നടത്തിയത്.

രാവിലെ 8:30ന് വെള്ളാങ്ങല്ലൂരിൽ നിന്നും ആരംഭിച്ച ജാഥ പുത്തൻചിറ, മാള, അന്നമനട, കുഴുർ, പൊയ്യ, മേത്തല തുടങ്ങിയ വഴികൾ പിന്നിട്ടു വൻ റാലിയായി കൊടുങ്ങല്ലൂർ ടൗണിൽ സമാപിച്ചു.

നാളെ കൊട്ടിക്കലാശം നിരോധിച്ച പശ്ചാത്തലത്തിൽ പരമാവധി ആളുകളെ പങ്കെടുപ്പിച്ചായിരുന്നു വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ റോഡ് ഷോ.

സർവ്വേ പ്രവചനങ്ങളെ കാറ്റിൽ പറത്തി മണ്ഡലത്തിലെ വലതു തരംഗം വ്യക്തമാക്കുന്ന പ്രകടനമാണ് കൊടുങ്ങല്ലൂരിലെമ്പാടും യുഡിഎഫ് സംഘടിപ്പിച്ചതെന്നു സ്ഥാനാർഥി എം പി ജാക്സൺ പറഞ്ഞു.

നാളെ ഈസ്റ്റെർ ദിനത്തിൽ പള്ളികളിലും, കുടുംബയോഗങ്ങളിലും പരമാവതി പങ്കെടുക്കാനും ഗ്രാമാന്തര റോഡിഷോകൾ സംഘടിപ്പിക്കാനുമാണ് പദ്ധതി. ഈസ്റ്റർ ആഘോഷിക്കാൻ കുടുംബത്തൊടൊപ്പം ഇന്ന് ഒരുനേരം ഭക്ഷണം കഴിക്കുമെന്നും ജാക്സൺ പറഞ്ഞു.