വീട്ടിൽ അതിക്രമിച്ച് കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

 

2021 ജനുവരി 01ന് രാത്രി 9.00 മണിക്ക് കാരൂർ ദേശത്ത് പാറമ്മേക്കാട്ടിൽ വിജയൻ മകൻ ബിനു എന്നയാളുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി ബിനുവിനേയും കൂട്ടുക്കാരായ സിജോ, ടോണി എന്നിവരെ വെട്ടി കൊലപെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ 3 പേർ അറസ്റ്റിൽ.

ചോങ്കുളം ദേശം കാര്യങ്ങട്ടിൽ വീട്ടിൽ അജിത്ത് ബെൻ, ആലത്തൂർ കോടശേരി വീട്ടിൽ മഹേഷ്, തറയിലക്കാട് ദേശം സജിത്ത് എന്നീ പ്രതികളെ കൊടകര പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർ ജെയ്സൻ ജെ എന്നിവരും ചേർന്ന് അറസ്റ്റ് ചെയ്തു.

കൃത്യത്തിന് ശേഷം പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

പ്രതികൾക്കായുള്ള തിരച്ചിലിനിടയിൽ കൊടകര വച്ചാണ് പ്രതികളെ പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.