ക്രൈസ്റ്റ് ഗ്രീൻ നേച്ചർ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ് ) പരിസ്ഥിതി ബോധവൽക്കരണത്തിനും സംരക്ഷണത്തിനും, കരുതലിനും, സുസ്ഥിര വികസനത്തിനുമായി സമഗ്ര സംഭാവന നൽകുന്ന സംസ്ഥാനത്തെ മികച്ച സ്കൂളുകളെ അവാർഡ് നൽകി ആദരിക്കുന്നു

കേരള സംസ്ഥാന സിലബസിലുള്ള സ്കൂളുകൾക്കാണ് ഈ അവാർഡ് നൽകുന്നത്

സംസ്ഥാന ഫലമായ ചക്കയും ഭാരതത്തിന്റെ ഫലമായ, പഴങ്ങളുടെ രാജാവായ മാങ്ങയെയും പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഇക്കഴിഞ്ഞ കൊറോണക്കാലത്ത് (2020-2021) പ്ലാവ്, മാവ് എന്നിവ നട്ടുവളർത്തി പ്രോത്സാഹിപ്പിച്ച, സംരക്ഷിച്ച സ്കൂളുകൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.

സ്കൂൾ ചെയ്ത പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, പത്രവാർത്ത, ഫോട്ടോകൾ, സി ഡി കൾ എന്നിവ അടക്കം പ്രിൻസിപ്പൽ, ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ് ) ഇരിങ്ങാലക്കുട 680125 എന്ന വിലാസത്തിൽ 2021 മാർച്ച് 20 ന് മുൻപ് അപേക്ഷിക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക്

ഫാദർ ജോയ് പീണിക്കപറമ്പിൽ : 9446420005

ഡോ സുബിൻ ജോസ് 9447814390

അപേക്ഷഫോറം www.christcollegeijk. edu.In എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും