പടിയൂർ ആറാം വാർഡ് കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധവും നടന്നു

പടിയൂർ : വെള്ളം കിട്ടാതെ നശിച്ചു കൊണ്ടിരിക്കുന്ന നെൽകൃഷി ഈ കർഷക വിഷയത്തിൽ ആറാം വാർഡ് കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മുതൽ നെൽപ്പാടം വരെ പ്രകടനവും പ്രതിഷേധവും നടന്നു.

പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ചാണാശ്ശേരി നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാജിറ റഷീദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാലിബിൻ പെരേര, മണ്ടലം ട്രഷ്റർ സുഗാസ് എന്നിവർ പങ്കെടുത്തു.

മുൻ ആറാം വാർഡ് മെമ്പർ ജോർജ്ജേട്ടൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകി.

അടിയന്തിരമായി വിഷയത്തിൽ കൃഷിവകുപ്പും പഞ്ചായത്ത് ഭരണകൂടവും ഇടപെടണമെന്ന കർഷക ആവശ്യം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ ആവിശ്യപ്പെട്ടു.