ഐ എം ഐ ടി യുടെ ഇരിങ്ങാലക്കുടയിലുള്ള ഓഫീസ് റിട്ട – ഡി ജി പി ജേക്കബ് തോമസ് ഐ പി എസ് സന്ദർശിച്ചു

IMIT യുടെ ഓഫീസും പ്രവർത്തന രീതികളും വിശദമായി കണ്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഓഫീസിൽ എത്തിയത്.

“ഏറ്റവും വലിയ മോട്ടിവേഷൻ, സക്സസ്സ് ആണെന്നും, അതിനു വേണ്ടിയുള്ള പരിശ്രമമാണ് വേണ്ടത്” എന്നും എംപ്ലോയീസുമായുള്ള സംഭാഷണത്തിൽ അദ്ദേഹം പങ്കുവെച്ചു.

ഇരിങ്ങാലക്കുടയിൽ നിന്നാണ് ആരംഭമെങ്കിലും, വളരെ താമസിയാതെ തന്നെ IMIT ലോകമറിയപ്പെടുന്ന ഒരു ഐ ടി കമ്പനിയായി മാറും എന്ന ശുഭ പ്രതീക്ഷയും പങ്കു വെച്ചാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

ഇരിങ്ങാലക്കുട ഠാണാവിലുള്ള IMIT ഓഫീസ് അങ്കണത്തിൽ വെച്ച് ചെയർമാൻ അഡ്വ എം എസ് അനിൽകുമാർ അദ്ദേഹത്തെ സ്വീകരിച്ചു.

സി ടി ഒ ജീസ് ലാസർ, ഡയറക്ടർ വിനോയ്‌ എന്നിവർ സന്നിഹിതരായിരുന്നു.