സഹൃദയയിൽ കേരള സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്റെ ഏക ദിന സെമിനാർ സംഘടിപ്പിച്ചു

 

കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റും ഹ്യൂമൻ എക്സില്ലെന്സ് ഡിപ്പാർട്മെന്റും സംയുക്തമായി കേരള സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉപരി പഠനവും തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ നടത്തി.

ഹ്യൂമൻ എക്സില്ലെന്സ് ഡിപാർട്മെന്റ് അദ്ധ്യാപിക സിന്ധു തോമസ് സ്വാഗതം പറഞ്ഞു.

കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.റാണി എം.ജെ സെമിനാറിന് നേതൃത്വം നൽകിയവർക്ക് ആശംസകൾ അർപ്പിച്ചു.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഡോ.ഡേവിസ് ചെങ്ങിനിയാടൻ ലക്ഷ്യ ഭോധം ഉള്ള ഭാവി തലമുറയുടെ ആവശ്യകതയെപ്പറ്റിയും കേരള സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്റെ സേവനങ്ങളെ കുറിച്ചും വിദ്യാർത്ഥികളുമായി പങ്കുവച്ചു.

തൃശൂർ ജില്ലാ യുവജന ക്ഷേമ വകുപ്പ് കോഓർഡിനേറ്റർ മിസ്.സബിത സി.ടി യുവജന ക്ഷേമ വകുപ്പിന്റെ പ്രവർത്തന പദ്ധതികളെ കുറിച്ചും അതോടൊപ്പം ജീവിതത്തിലെ ഓരോ വെല്ലുവിളികളും അവസരങ്ങൾ ആയി കാണണം എന്നും കുട്ടികളെ ഓർമിപ്പിച്ചു.

സെമിനാറിന് നേതൃത്വം നൽകിയ കരിയർ ഗൈഡൻസ് ഫാക്കൽറ്റി, എച്.എസ്. ഇ, ജനറൽ എഡ്യൂക്കേഷൻ വിഭാഗം, ഗവണ്മെന്റ് ഓഫ് കേരള കെ.ജി പ്രിൻസ് കുട്ടികൾ തങ്ങളുടെ അഭിരുചിക്കനുസരിച്ചു ജീവിത ലക്‌ഷ്യം കണ്ടെത്തുകയും തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുകയും ചെയ്യണമെന്ന് ഊന്നി പറഞ്ഞു.

എൻ.എസ്.എസ് വോളന്റീർ തോമസ് കെ.എ യുടെ നന്ദി പ്രകാശനത്തോട് കൂടി സെഷൻ സമാപിച്ചു.