
ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ നടൻ ഫഹദ് ഫാസിലിന് പരിക്ക്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് പുറത്ത് വരുന്ന വിവരം..