തൃശ്ശൂർ ജില്ലയിൽ 386 പേർക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു : 351 പേർ രോഗമുക്തരായി


 

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (23/02/2021) 386 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 351 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3813 ആണ്. തൃശ്ശൂർ സ്വദേശികളായ 74 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,004 ആണ്. 92,515 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 38 പുരുഷൻമാരും 28 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 22 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 172
2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 380
3. സർക്കാർ ആശുപത്രികളിൽ – 74
4. സ്വകാര്യ ആശുപത്രികളിൽ – 120

കൂടാതെ 2681 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

128 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 56 പേർ ആശുപത്രിയിലും 72 പേർ വീടുകളിലുമാണ്. 6920 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4670 പേർക്ക് ആന്റിജൻ പരിശോധനയും, 1726 പേർക്ക് ആർടി-പിസിആർ പരിശോധനയും, 524 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 9,54,571 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

435 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,41,974 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 17 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി..

Hvis du har tidligere seksuelle problemer, såsom hjerteforeninger, bør du ikke se en kardiolog. cialis 20 mg Otsukas specialister opdagede ved et lykkeligt tilfældigt nye lægemidler med antipsykotika blandt produkter, der indeholder quinolon.


Be the first to comment

Leave a Reply

Your email address will not be published.